ആയുര്ഹെല്പ്പ് കോള്‍ സെന്റര്‍
തിരുവനന്തപുരം: കോവിഡ് 19 മായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആയുര്ഹെല്പ്പ് കോള്‍ സെന്റര്‍ തുടങ്ങി.7034940000 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും വിളിക്കാവുന്ന രീതിയില്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്ലൈന് ആരംഭിച്ചിട്ടുള്ളത്. പ്രതിരോധ ഔഷധങ്ങളുടെ ലഭ്യത, ചികിത്സാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, പ്രതിരോധത്തിന് സഹായകരമായ ആഹാരങ്ങള്‍, വ്യായാമം, വാക്സിനേഷന് തുടങ്ങിയവയെ പറ്റിയുള്ള, അവബോധം, മാനസിക വൈഷമ്യം ഉള്ളവര്‍ക്ക് ടെലി കൗണ്‍സിലിങ്, തുടര്‍ചികിത്സ തുടങ്ങി വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍