OPEN NEWSER

Thursday 27. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 655 പേര്‍ക്ക് കൂടി കോവിഡ് .ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.21 ; 209 പേര്‍ രോഗമുക്തി നേടി; 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

  • Mananthavadi
09 May 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (9.05.21) 655 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.21 ആണ്. 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48095 ആയി. 33265 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 13974 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13008 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 93, കല്‍പ്പറ്റ 60, മാനന്തവാടി 52, അമ്പലവയല്‍ 45, പനമരം 43, മീനങ്ങാടി 36, തവിഞ്ഞാല്‍, നെന്മേനി 31 വീതം, മേപ്പാടി 27, എടവക 25,  പുല്‍പ്പള്ളി 23, വൈത്തിരി 21, നൂല്‍പ്പുഴ 20, മുട്ടില്‍, പടിഞ്ഞാറത്തറ 16 വീതം, പൊഴുതന 15, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, തരിയോട് 13 വീതം, വെള്ളമുണ്ട 12, കോട്ടത്തറ, പൂതാടി 11 വീതം, തിരുനെല്ലി 7, വെങ്ങപ്പള്ളി 4, മൂപ്പൈനാട്, തൊണ്ടര്‍നാട്  സ്വദേശികളായ മൂന്നു പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്ന് വന്ന ഏഴ് പേര്‍, ആന്ധ്രപ്രദേശില്‍ നിന്ന് വന്ന രണ്ടു പേര്‍, ഗോവ, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് വന്ന  ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

 607 പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ 14, മേപ്പാടി 10, കണിയാമ്പറ്റ 7, ബത്തേരി 6,  മാനന്തവാടി, തിരുനെല്ലി അഞ്ചു വീതം, അമ്പലവയല്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍ നാലു വീതം, തരിയോട്, വെള്ളമുണ്ട  മൂന്ന് വീതം, തൊണ്ടര്‍നാട്, നൂല്‍പ്പുഴ,  മൂപ്പൈനാട്, നെന്മേനി, എടവക രണ്ടുവീതം,  കോട്ടത്തറ, മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരും, 3 തമിഴ്‌നാട് സ്വദേശികളും, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ വീതവും, ഒരു തൃശ്ശൂര്‍ സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന 120 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

 3079 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (9.05.21) പുതുതായി നിരീക്ഷണത്തിലായത് 3079 പേരാണ്. 1410 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35055 പേര്‍. ഇന്ന് പുതുതായി 152 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2124 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 402649 സാമ്പിളുകളില്‍ 386791 പേരുടെ ഫലം ലഭിച്ചു. ഇതില്‍  338696 നെഗറ്റീവും 48095 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnanz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show