OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തൃശൂര്‍ പൂരം; ഇന്ന് രാത്രി സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും

  • Keralam
21 Apr 2021

 

ആളും ആരവവുമില്ലെങ്കിലും തൃശൂര്‍ പൂരത്തിനായി പൂര നഗരി അണിഞ്ഞൊരുങ്ങുകയാണ്. ഇന്ന് രാത്രി സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും.കാണാന്‍ ആരും എത്തേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. നാളെയാണ് തൃശൂര്‍ പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗാേപുരനട തള്ളി തുറക്കും. 50 പേര്‍ മാത്രമാണ് പൂര വിളംബരത്തില്‍ പങ്കെടുക്കുക.

കഴിഞ്ഞ ദിവസം പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചിരുന്നു. പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങ് പ്രതീകാത്മകമായി നടത്തും. ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങള്‍ക്ക് ആനയെ വിട്ട് നല്‍കും.ഘടക ക്ഷേത്രങ്ങളും ആഘോഷം ഒഴിവാക്കി. എട്ട് ഘടക ക്ഷേത്രങ്ങളും പ്രതീകാത്മകമായി പൂരം നടത്തും. മേളക്കാര്‍ ഉള്‍പ്പെടെ ഘടകപൂരങ്ങളില്‍ 50 ആളുകളുണ്ടാകുകയുള്ളൂ.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show