OPEN NEWSER

Wednesday 11. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • Keralam
15 Mar 2021

 

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് എത്തിയത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പത്രികാ സമര്‍പ്പണം.

ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രികസമര്‍പ്പണത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകും. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ആ ഉറപ്പ് ഞങ്ങള്‍ കാത്തു സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങ കല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
  • പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണം: പ്രിയങ്ക ഗാന്ധി എംപി
  • ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് സജ്ജമായി: മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
  • വയനാട്ടില്‍ പുതിയ ജയില്‍; സര്‍ക്കാരിന് നന്ദിയര്‍പ്പിച്ച് ജയില്‍ ജീവനക്കാരുടെ സംഘടന
  • വയനാട് മെഡിക്കല്‍ കോളേജ്: പ്രവര്‍ത്തന സജ്ജമാകാത്ത സി.ടി സ്‌കാന്‍ ഉദ്ഘാടനം പ്രഹസനം: കോണ്‍ഗ്രസ്
  • കൂളിവയലിലെ വാഹനാപകടം: മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു.
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
  • കൂളിവയല്‍ അപകടം: മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും
  • വയനാട് മെഡിക്കല്‍ കോളേജ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നു; അമ്പുകുത്തി ഭൂമി കൈമാറ്റം പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും: മന്ത്രി ഒ. ആര്‍ കേളു
  • വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് കൂടി കടിയേറ്റു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show