OPEN NEWSER

Friday 27. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; നടപടി മരവിപ്പിച്ച് ഹൈക്കോടതി

  • Keralam
04 Mar 2021

സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നടപടി കോടതി മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്‌ഐടി തുടങ്ങി പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ 10 വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂര്‍ത്തീകരിക്കാത്ത തുടര്‍ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.

12-ാം തിയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പത്ത് വര്‍ഷത്തില്‍ അധികമായി സര്‍വീസിലിരിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇത് സ്വാഭാവിക നീതിയുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി. കോടതി പ്രാഥമിക നടപടിയായാണ് നോട്ടിസ് അയക്കുന്നത്. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി
  • താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് വയോധികന്‍ മരിച്ചു
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
  • വയനാട് ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു
  • കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ജീര്‍ണ്ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം
  • സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വന്‍ രാസ ലഹരി വേട്ട
  • ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടികള്‍ക്ക് നാളെ തുടക്കമാവും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show