OPEN NEWSER

Wednesday 04. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

  • Keralam
27 Feb 2021

വാളയാര്‍ കേസില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്.വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കൊപ്പം ഡിഎച്ച്ആര്‍എം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തകയും കവയിത്രിയുമായ ബിന്ദു കമലന്‍ എന്നിവരും തല മുണ്ഡനം ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി പാലക്കാട് എം. പി രമ്യ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും എത്തി.സ്ത്രീ സുരക്ഷ എവിടെയെന്ന് സര്‍ക്കാര്‍ മറുപടി പറയട്ടെയെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്മ വ്യക്തമാക്കി.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 17.6 കോടി രൂപയുടെ ചുവടുവയ്പ്പ്: വയനാട് ജില്ലയിലെ ഏറ്റവും വലിയ പാലം നാടിന് സമര്‍പ്പിച്ചു
  • സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പില്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • അനധികൃത മദ്യവില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • ഗുണഭോക്താക്കളെ ചേര്‍ത്തു പിടിച്ച് റവന്യു മന്ത്രി കെ രാജന്‍
  • ഹര്‍ഷാരവങ്ങളോടെ ലോകം വയനാടിനെ നെഞ്ചേറ്റി
  • ഇതാ, വാഗ്ദത്തം ചെയ്ത വയനാട്
  • ടൗണ്‍ഷിപ്പ് പദ്ധതി ഒരുമയുടെയും സ്‌നേഹത്തിന്റെയും കേരള മാതൃക: മുഖ്യമന്ത്രി പിണറായി വിജയന്‍
  • വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; 178 വീടുകള്‍ മുഖ്യമന്ത്രി കൈമാറി;ബാക്കി 232 വീടുകള്‍ കാലവര്‍ഷത്തിന് മുമ്പ് കൈമാറും
  • ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി: മന്ത്രി ജെ. ചിഞ്ചുറാണി
  • മുസ്‌ലിംലീഗ് ഒരുക്കിയ സ്‌നേഹഭവനങ്ങള്‍ കൈമാറി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show