OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകം

  • Keralam
22 Feb 2021

മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മൂന്ന് സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് പദ്ധതി.

പാലാ സീറ്റ് ഉറപ്പായെങ്കിലും മറ്റ് രണ്ട് സീറ്റുകളില്‍ കൂടി ധാരണയുണ്ടാക്കി യുഡിഎഫ് ഘടകകക്ഷി ആവുക എന്നതാണ് മാണി സി. കാപ്പന്റെ ലക്ഷ്യം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. കേരള എന്‍സിപി എന്നതാകും പാര്‍ട്ടിയുടെ പേരെന്ന് മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഭരണഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് തിരുവനന്തപുരത്ത് നേതാക്കള്‍ പ്രത്യേക യോഗം ചേരുന്നത്. ബാബു കാര്‍ത്തികേയന്‍, സലിം പി. മാത്യു, സുള്‍ഫിക്കര്‍ മയൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനുശേഷം ജില്ലാ നേതാക്കളുടെ യോഗവും ചേരുന്നുണ്ട്. 24 ന് പാര്‍ട്ടിയും ജില്ലാ ഭാരവാഹികളെയും പ്രഖ്യാപിക്കും. സമാന്തരമായി യുഡിഎഫ് പ്രവേശന ചര്‍ച്ചകളും നടക്കും.

പാലായ്ക്ക് പുറമെ കായംകുളവും, മലബാര്‍ മേഖലയില്‍ ഒരു സീറ്റും ചര്‍ച്ചകളിലുണ്ട്. എന്നാല്‍ കാപ്പനെ ഘടക കക്ഷിയാക്കാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനാണ് ഒരു വിഭാഗം യുഡിഎഫ് നേതാക്കളുടെ താത്പര്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ആവര്‍ത്തിച്ചു. ജില്ലകളില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ഒപ്പം നിര്‍ത്തി ഒന്നിലധികം സീറ്റുകള്‍ നേടിയെടുക്കാനാണ് കാപ്പന്‍ വിഭാഗത്തിന്റെ നീക്കം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
  • ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show