മത്സ്യത്തൊഴിലാളികളുമായി സംവാദിക്കാന്‍ രാഹുല്‍ ഗാന്ധി കൊല്ലത്തേക്ക് വരുന്നു
കൊല്ലം: രാഹുല്‍ ഗാന്ധി കൊല്ലത്തേക്കു വരുന്നു. മത്സ്യത്തൊഴിലാളികളുമായി സംവാദിക്കാനാണ് ഈ മാസം 24-ാം തീയതി രാഹുല്‍ ഗാന്ധി എത്തുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിലെ അഴിമതി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി മന്ത്രി ജി. മേഴ്സിക്കുട്ടിയമ്മ കരാര്‍ ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ മത്സ്യത്തൊഴിലാളികളുമായി സംവാദിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍