OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

  • Keralam
17 Feb 2021

ഇഷ്ഫാഖ് അഹമ്മദിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് താത്കാലിക പരിശീലകനായി നിയമിച്ചു. മുഖ്യപരിശീലകന്‍ കിബു വിക്കൂന രാജിവച്ച ഒഴിവിലാണ് നിയമനം. നിലവില്‍ ടീമിന്റെ സഹപരിശീലകനായിരുന്നു ഇഷ്ഫാഖ്. ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതിന് പിന്നാലെയാണ് കിബു വിക്കൂന പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. ഇക്കാര്യം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിന് പിന്നാലെ പരിശീലക സ്ഥാനത്ത് തുടരുന്നില്ലെന്ന് വിക്കൂന കളിക്കാരെ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടെയാണ് കോച്ചും ടീം മാനേജ്‌മെന്റും തീരുമാനത്തിലെത്തിയതെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് വിശദീകരണം. എന്നാല്‍ ഹൈദരാബാജിനെതിരായ തോല്‍വിക്ക് പിന്നാലെ വിക്കൂനയെ ക്ലബ് പുറത്താക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show