സമരം തീര്‍ക്കാന്‍ ചര്‍ച്ച; സമര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗാര്‍ഥികളാണ് സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തണോയെന്നു തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സാധ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അത് ഉദ്യോഗാര്‍ഥികള്‍ക്ക് മനസിലാകുന്നുമുണ്ട്.
അതനുസരിച്ച് അവര്‍ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു. മാനദണ്ഡങ്ങള്‍ അനുസരിച്ചേ സര്‍ക്കാരിനു ജോലി നല്കാന് കഴിയൂ. റാങ്ക് ലിസ്റ്റില്‍ ഉള്ള എല്ലാവര്ക്കും ജോലി ലഭിക്കില്ല.
ഇക്കാര്യങ്ങളില്‍ മാനദണ്ഡങ്ങള്‍ പുലര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഉദ്യോഗാര്‍ഥികളോടൊപ്പം സര്‍ക്കാര്‍ എല്ലാ കാലത്തുമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍