OPEN NEWSER

Friday 25. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വെള്ളമുണ്ട ഇരട്ടകൊലപാതകം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു; കുറ്റപത്രം സമര്‍പ്പിച്ചത് അറസ്റ്റ് ചെയ്ത് 78 ദിവസങ്ങള്‍ക്കുളളില്‍

  • Mananthavadi
05 Dec 2018

വെള്ളമുണ്ട പന്ത്രണ്ടാം മൈല്‍ സ്വദേശികളായ വാഴയില്‍ ഉമ്മറും, ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ തൊട്ടില്‍പാലം കലങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ (42) നെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ ഇന്ന് മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സെപ്തംബര്‍ 18 നാണ് വിശ്വനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 78 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ ശാസത്രീയതെളിവുകളും ഉള്‍പ്പെടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്നിരിക്കുന്നത് മാനന്തവാടി ജുഡീഷ്യല്‍ കോടതിയുടെപരിധിയിലായതിനാലാണ് കുറ്റപത്രം മാനന്തവാടി കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കേസിന്റെ വിചാരണയു മറ്റും സെഷന്‍സ് കോടതിയിലാണ് നടക്കുക. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ 78 ദിവസത്തിനുള്ളില്‍ എല്ലാവിധ ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ പോലീസിന് അഭിമാനിക്കാം. 

ഈ വര്‍ഷം ജൂലായ് ആറിനായിരുന്നു വെള്ളമുണ്ടയിലെ നവ ദമ്പതികളായ പൂരിഞ്ഞിവാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ട് മാസത്തിനുശേഷം പോലീസ് പ്രതിയായ വിശ്വനാഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അന്യ സംസ്ഥാനത്തേതടക്കം മോഷ്ടാക്കളെ ചോദ്യം ചെയ്തതിനൊടുവിലാണ് പ്രതിയായ വിശ്വനാഥനെ പോലീസ്  അറസ്റ്റ് ചെയ്തത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




eksptrkcsx   27-Oct-2024

Muchas gracias. ?Como puedo iniciar sesion?


LATEST NEWS

  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
  • പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show