7 ആയുഷ് ഹെല്‍7 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 7 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്. മീനങ്ങാടി, തെണ്ടര്‍നാട്, വെള്ളമുണ്ട, എടവക, തരിയോട്, സുല്‍ത്താന്‍ ബത്തേരി, മൂപ്പൈനാട് പഞ്ചായത്തിലെ സ്ഥാപനങ്ങളാണ് എന്‍ എ ബി എച്ച് നിലവാരത്തിലേക്കുയരുക. ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള 4 ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററും ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള 3 സ്ഥാപനങ്ങളുമാണ്.നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ സെപ്റ്റംബര്‍ 26, 27 തിയതികളില്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ ചേരും .
യോഗ പരിശീലനം, യോഗ ചികിത്സയുടെ സാധ്യതകളെ തിരിച്ചറിഞ്ഞ് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ള പരിശീലന പദ്ധതികളും സെന്ററുകളില്‍ നടപ്പാക്കുന്നുണ്ട്. ആയുഷ് ചികിത്സാരീതികളിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകള്‍ നടപ്പിലാക്കുന്നതിനു വേണ്ടി ആശവര്‍ക്കര്‍മാര്‍ക്ക് പരിശീലന പരിപാടികളും നല്‍കുന്നുണ്ട്. കൂടാതെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് നാഷണല്‍ ആയുഷ് മിഷനിലൂടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് ലാപടോപ്പ്, ആശമാര്‍ക്ക് ടാബ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നിവ നല്‍കിയിട്ടുണ്ട്. ആയുഷ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിലെ ആശവര്‍ക്കര്‍മാരിലൂടെ സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ജീവിതശൈലിരോഗങ്ങളുടെ പ്രതിരോധം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ സംരക്ഷണം, പ്രത്യുല്‍പാദന ആരോഗ്യ സംരക്ഷണം എന്നീ മേഖലയിലാണ് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ ഊന്നല്‍ നല്‍കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍