OPEN NEWSER

Monday 31. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ബത്തേരി നഗരസഭയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നേരിട്ടുള്ള വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

  • S.Batheri
20 Nov 2020

 

ബത്തേരി: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ പഴയമാര്‍ക്കറ്റ്, ചുങ്കം പുതിയ സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാര്‍ക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ മാര്‍ക്കറ്റ്, കോട്ടക്കുന്നിലെ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ നേരിട്ടുള്ള പ്രവര്‍ത്തനം നാളെ (21.11.2020) വൈകീട്ട് അഞ്ച് മുതല്‍ ഒരാഴ്ചകാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഇവിടങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, കയ്യുറകള്‍ എന്നിവ ധരിക്കാതെയാണ് മത്സ്യ/മാംസ വില്‍പന നടത്തിവരുന്നതെന്ന് വിവരം ലഭിച്ച അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ഈ മാര്‍ക്കറ്റുകളിലെ കടകള്‍ക്ക് ഹോം ഡെലിവറിയായി തുടര്‍ന്നും വ്യാപാരം നടത്താവുന്നതാണ്. ഫോണ്‍ നമ്പറിലൂടെ ബുക്ക് ചെയ്ത് മത്സ്യവും മാംസവും വിതരണം ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറി ആവശ്യമായ സൗകര്യം ചെയ്യണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.മേല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് 24 ന് മുനിസിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. സുല്‍ത്താന്‍ ബത്തേരി പൊലീസ് മേല്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക പരിശോധന നടത്തും.  മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍മാര്‍ മത്സ്യമാംസ മാര്‍ക്കറ്റുകള്‍ പരിശോധിച്ച് കോവിഡ് പ്രട്ടോക്കോള്‍ പാലിച്ചാണ് കച്ചവടം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മതിയായ രേഖകളില്ലാത്ത 1.44 കോടി രൂപയുമായി മൂന്ന് പേര്‍ പിടിയില്‍
  • വീട്ടുകാര്‍ പുറത്തുപോയത് രക്ഷയായി; തൃശ്ശിലേരിയില്‍ വീട് കാട്ടാന തകര്‍ത്തു
  • 13 കിലോയോളം എംഡിഎംഎ യുമായി മേപ്പാടി സ്വദേശിയടക്കം മൂന്നുപേര്‍ കോയമ്പത്തൂരില്‍ പിടിയില്‍
  • ഓപ്പറേഷന്‍ തണ്ടര്‍: ഡ്രൈഡേയില്‍ മദ്യവില്‍പ്പന; 22 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show