സു.ബത്തേരി

സംസ്ഥാന സബ്ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.

സംസ്ഥാന സബ്ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന 32-ാമത് സംസ്ഥാന സബ്ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി പത്തനംതിട്ട ജില്ല ചാമ്പ്യന്മാരായി. പാലക്കാടും എറണാകുളം മൂന്നാം സ്ഥാനം പങ്കിട്ടു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂരിന് പരാജയപ്പെടുത്തി ആലപ്പുഴ ജില്ല ചാമ്പ്യന്മാരായി. പാലക്കാടും കോഴിക്കോടും മൂന്നാം സ്ഥാനം പങ്കിട്ടു. സമാപന ചടങ്ങില്‍ കേരള അസോസിയേഷന്റെ പ്രസിഡന്റ് നജുമുദ്ധീന്‍ എസ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ കാദര്‍ സമ്മാനദാനം നിര്‍വഹിച്ചുപിടിഎ പ്രസിഡണ്ട് അരുണ്‍കുമാര്‍, അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സാബിറ യു പി, മാണിക്യം ജ്വല്ലറി അസിസ്റ്റന്റ് മാനേജര്‍ വിപിന്‍ എന്നിവര്‍ ആശംസകള്‍ നേരുന്നു. കെ പി ജോയ് സ്വാഗതവും കെ ദീപക് നന്ദിയും പറഞ്ഞു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ