സു.ബത്തേരി

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ല സമ്മേളനം നടത്തി.

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ല സമ്മേളനം നടത്തി.

ബത്തേരി: കേരളത്തിലെ രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകള്‍ക്ക് പ്രത്യേകമായി ക്ഷേമ നിധി, പെന്‍ഷന്‍ എന്നിവ അനുവദിക്കണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം എല്ലാ ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നും  കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജീബ് ഒ ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതം ആശംസിച്ചു.
 കെപിപിഎ സംസ്ഥാന പ്രസിഡണ്ട്  പങ്കജാക്ഷന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍, ഗലീലിയോ ജോര്‍ജ്, എം ആര്‍ മംഗളന്‍ എന്നിവര്‍ സംസാരിച്ചു.


 ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ലൈല പോള്‍ നന്ദി പറഞ്ഞു.
 കേരള െ്രെപവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പുതിയ ജില്ലാ ഭാരവാഹികളായി എം ആര്‍ മംഗളന്‍( പ്രസിഡണ്ട്) സജീബ് ഒ ടി ( സെക്രട്ടറി) റെജി പി എം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ