ബത്തേരി: കേന്ദ്ര സാമൂഹിക നീതിശാക്തീകരണ മന്ത്രാലയത്തിന്റെ നഷാമുക്ത് ഭാരത് അഭിയാന്‍ ('No to Drugs, Yes to Sports!') ക്യാമ്പയിന്റെ ഭാഗമായി കല്ലൂര്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 2026 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എക്‌സ്‌ക്ലൂസീവ് ക്ലബ് യൂത്ത് ടീമിനെ 5 റണ്‍സിന് തോല്‍പ്പിച്ച് എലിഗന്റ് എക്‌സൈസ് കിരീടം ചൂടി. 33 പന്തില്‍ പുറത്താകാതെ 81 റണ്‍സ് അടിച്ചുകൂട്ടിയ ജ്യോതിഷ് മാത്യുവാണ് കളിയിലെ താരം.ടോസ് നേടിയ എക്‌സ്‌ക്ലൂസീവ് ക്ലബ് യൂത്ത് ടീം എലിഗന്റ് എക്‌സൈസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
10 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ എലിഗന്റ് എക്‌സൈസ് 135 റണ്‍സ് അടിച്ചെടുത്തു. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും തകര്‍ത്തടിച്ച ജ്യോതിഷ് മാത്യു ഒന്‍പത് ഫോറുകളും അഞ്ച് സിക്‌സറുകളും സഹിതം 245.45 പ്രഹരശേഷിയില്‍ (stSrike Rate) 81* റണ്‍സ് നേടി ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. കണ്ണന്‍ മിഥുന്‍ (14), സനൂപ് കെ.എസ് (10), മനു കൃഷ്ണ (12) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന നല്‍കി. യൂത്ത് ടീമിനായി അജീഷ് വയനാട് രണ്ട് വിക്കറ്റും സജുദ്ദീന്‍ എക്‌സ്‌ക്ലൂസീവ്, നിയാസ് സി.കെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ എക്‌സ്‌ക്ലൂസീവ് ക്ലബ് യൂത്ത് ടീം 10 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 130 റണ്‍സ് വരെ എത്തിയെങ്കിലും അവസാന പന്തുകള്‍ വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ 5 റണ്‍സ് അകലെ വീണു. അരുണ്‍ (46 റണ്‍സ്, 23 പന്ത്), അജീഷ് വയനാട് (37 റണ്‍സ്, 18 പന്ത്) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ അത് മതിയായില്ല. അഫ്‌സല്‍ അലിഗേറ്റേഴ്‌സ് (20*), നിയാസ് സി.കെ (18*) എന്നിവര്‍ അവസാന ഓവറുകളില്‍ പൊരുതിയെങ്കിലും എലിഗന്റ് എക്‌സൈസ് ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞ് വിജയം പിടിച്ചെടുത്തു. എലിഗന്റ് എക്‌സൈസിനായി വൈശാഖും മനു കൃഷ്ണയും ഓരോ വിക്കറ്റ് വീതം നേടി.
ലഹരിക്കെതിരെ കായികരംഗം എന്ന സന്ദേശമുയര്‍ത്തി നടന്ന ടൂര്‍ണമെന്റ് കാണികള്‍ക്കും കളിക്കാര്‍ക്കും ആവേശകരമായ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.
അഭിപ്രായങ്ങൾ (Comments)