സു.ബത്തേരി

നെയ്ക്കുപ്പ വന സംരക്ഷണസമിതി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

നെയ്ക്കുപ്പ വന സംരക്ഷണസമിതി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

പുല്‍പ്പള്ളി: കാട്ടുതീ ബോധവത്കരണത്തിന്റെ ഭാഗമായി നെയ്ക്കുപ്പ വനസംരക്ഷണസമിതി വേലിയമ്പം ദേവി വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി. 12 പ്രാദേശിക ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. എഫ്.സി. ഭൂതാനം ഷെഡ്  ഒന്നാം സ്ഥാനവും എഫ്.സി നടവയല്‍ രണ്ടാം സ്ഥാനവും നേടി. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.ജെ.തോമസ് അധ്യക്ഷത വഹിച്ചു. സമാപന പരിപാടിയില്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു.ആഷിഖ് അലി സമ്മാനദാനം നിര്‍വഹിച്ചു.പൂതാടി ഗ്രാമ പഞ്ചായത്ത് അംഗം ബിജു ഇരട്ടമുണ്ടക്കല്‍, പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. നിജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.ചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ.എ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ