OPEN NEWSER

Monday 05. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഖാദി കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

  • S.Batheri
12 Aug 2020

പുല്‍പ്പള്ളി:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള പുല്‍പ്പള്ളി ഭൂതാനത്ത് ഖാദി ഉല്‍പ്പാദന കേന്ദ്രത്തിന് പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി അടഞ്ഞുകിടന്ന കെട്ടിടം 15 ലക്ഷം രൂപ ചിലവില്‍ നവീകരണ പ്രവൃത്തി നടത്തിയ കെട്ടിടത്തിന്റെയും ഖാദി വ്യവസായ യൂണിറ്റിന്റെയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍  നിര്‍വഹിച്ചു.ഖാദി ഓണം മേള പുല്‍പ്പള്ളി ഖാദി ഉല്‍പ്പാദന കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വഹിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം പുനരാരംഭിച്ച ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ 33യോളം ജീവനകാര്‍ക്ക്  തൊഴില്‍ ലഭ്യമാക്കിയാണ് ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.കുഞ്ഞായിഷാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി രാജന്‍, മേഴ്‌സി ബെന്നി, ഗ്രാമ പഞ്ചായത്ത് അംഗം എം.ഡി.കരുണാകരന്‍, എന്‍ യു ഉലഹന്നാന്‍, സജി വിരിപ്പാമറ്റം, സി.പി ജോയി, മണി ഇല്ല്യമ്പം, ബേബി, സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show