OPEN NEWSER

Monday 14. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആദിവാസി വിഭാഗങ്ങളോട് സര്‍ക്കാര്‍ കാണിച്ചത് തികഞ്ഞ അവഗണന:  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

  • S.Batheri
07 Mar 2021

 

പുല്‍പ്പള്ളി: ആദിവാസികളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അവഗണനയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ഭൂമിപ്രശ്‌നത്തിലടക്കം സര്‍ക്കാര്‍  വയനാട്  ജില്ലയിലെ ആദിവാസി വിഭാഗങ്ങളോട് കാണിച്ചത് തികച്ചും നിരുത്തരവാദപരമായ സമീപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണയും,  സി.പി.എമ്മില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന എ.കെ.എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.എ ശങ്കരന് നല്‍കിയ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കയായിരുന്നു അദ്ദേഹം. പെട്രോള്‍, ഡീസല്‍ പാചകവാതക വില നിയന്ത്രിക്കുക, ബഫര്‍സോണ്‍ കരട് വിജ്ഞാപനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സായാഹ്നധര്‍ണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് വി എം പൗലോസ് അധ്യക്ഷത വഹിച്ചു കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം, ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് പെരുവേലി, പി എന്‍ ശിവന്‍, എം പി കരുണാകരന്‍, ആന്റണി ചോലിക്കര, സുകുമാരന്‍മാസ്റ്റര്‍, സി ഡി തങ്കച്ചന്‍, സി കെ ജോര്‍ജ്ജ്, ഷിനോജ് കളപ്പുര, ഷിജു പൗലോസ്, സാബു കെ മാത്യു എന്നിവര്‍ പ്രസംഗിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
  • അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത:എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍
  • തീക്കട്ടയില്‍ ഉറമ്പരിച്ചു..!! പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ മുറിയില്‍ നിന്ന് 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയി
  • ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.
  • വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show