OPEN NEWSER

Saturday 26. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'കര്‍ത്താവിന്റെ നാമത്തില്‍' ആത്മകഥയുമായി സിസ്റ്റര്‍ ലൂസി

  • Mananthavadi
30 Nov 2019

മാനന്തവാടി:സി.ലൂസി കളപ്പുരക്കലും, സഭയും തമ്മില്‍ നിലനില്‍ക്കുന്ന വിവാദങ്ങളിലേക്ക് പുതിയ വഴിത്തിരിവുകളുണ്ടാക്കാനായി ലൂസി കളപ്പുരക്കലിന്റെ ആത്മകഥ അണിയറയില്‍ തയ്യാറായി. 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രസാദക രംഗത്തെ അധികായകരായ ഡി.സി ബുക്‌സാണ് പുറത്തിറക്കുന്നത്.ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആത്മകഥയില്‍ സി.ലൂസി സഭയുടെ ആഭ്യന്തരവിഷയങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്.താല്‍പ്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതരാകാന്‍ അനുവദിക്കണമെന്നുള്ളതടക്കം പരാമര്‍ശിക്കുന്ന പുസ്തകത്തില്‍ ലൈംഗികചൂഷണങ്ങളുടേയും മറ്റും തുറന്ന് പറച്ചിലുകളുമുണ്ട്.

സഭയ്ക്കുള്ളില്‍ തനിക്ക് അനുഭവിക്കേണ്ടിവന്നതായുള്ള ലൈംഗിക പീഡനങ്ങളെ കുറിച്ചും, നീതിനിഷേധത്തെ കുറിച്ചും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ആത്മകഥയില്‍ തുറന്നു പറയുന്നുണ്ട്.  കര്‍ത്താവിന്റെ നാമത്തില്‍ എന്ന് പേരിട്ട ആത്മകഥ അടുത്തമാസം പുറത്തിറങ്ങുമ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കിടയാകുമെന്നുറപ്പാണ്. പരസ്പരം താല്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതരായി ജീവിക്കാന്‍  സഭ അനുവദിക്കണമെന്ന് ആത്മകഥയില്‍ സിസ്റ്റര്‍ ലൂസി പറയുന്നു. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക്  പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. മനുഷ്യ ചോദനകളെ ചങ്ങലയ്ക്കിടുന്നതിനു പകരം പുതിയ കീഴ് വഴക്കങ്ങള്‍ ഉണ്ടാക്കുന്നതാണ് നല്ലത്. വൈദിക മുറി മണിയറയാകുന്നതിലെ വൈരുധ്യം സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും സിസ്റ്റര്‍ ലൂസി പറയുന്നു. മാധ്യമപ്രവര്‍ത്തകനായ എം കെ രാംദാസാണ് പുസ്തകം രചിച്ചിരിക്കുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show