OPEN NEWSER

Tuesday 29. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബന്ദികളാക്കപ്പെട്ട തൊഴിലാളികള്‍ തിരിച്ചെത്തി ; യു.എ.പി.എ പ്രകാരം പോലീസ് കേസെടുത്തു 

  • Kalpetta
21 Jul 2018

മാവോവാദികള്‍ ബന്ദികളാക്കിയയെന്ന് പരാതിയുള്ള മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളും കാട്ടില്‍ നിന്നും തിരിച്ചെത്തി. മക്ബൂല്‍ ഷെയ്ഖ്, മോക്കിം ഷെയ്ഖ്, അലാവുദ്ദീന്‍ ഷെയ്ഖ് എന്നിവരെയാണ് മേപ്പാടി തൊള്ളായിരം എസ്‌റ്റേറ്റിനുള്ളില്‍  ആയുധ ധാരികളായ നാലംഗ സംഘം ഇന്നലെ വൈകുന്നേരത്തോടെ തടവിലാക്കിയതായി പരാതിയുള്ളത്.മൂവരും മോചിതരായതോടെ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ടും, പോലീസും വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മേപ്പാടി പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എമറാള്‍ഡ് റിസോര്‍ട്ടിലെ പുതുതായി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മാര്‍ബിള്‍ പാകുന്ന തൊഴിലാളികളെയാണ് മാവോ വാദികളെന്ന് സംശയിക്കുന്ന നാലംഗ സംഘം ബന്ദികളാക്കിയത്. തുടര്‍ന്ന് തൊഴിലാളികളിലൊരാള്‍ രക്ഷപ്പെട്ട് റിസോര്‍ട്ട് മാനേജരോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. കുത്തനെയുള്ള കുന്നിന്‍ പ്രദേശമായതിനാലും, കിലോമീറ്ററുകള്‍ ദുര്‍ഘട പാതയിലൂടെ സഞ്ചരിക്കേണ്ടിയിരുന്നതിനാലും ആദ്യഘട്ടത്തില്‍ പോലീസ്  തണ്ടര്‍ബോള്‍ട്ട് സേനകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല സാഹചര്യമായിരുന്നു ഉണ്ടായി തന്നത്.

എന്നാല്‍ അര്‍ധരാത്രി ആയതോടെ തടങ്കലിലുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികളും തിരിച്ചെത്തി. മൂന്നു പുരുഷന്‍മാരും, ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് തങ്ങളെ തടഞ്ഞുവെച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് മേപ്പാടി പോലീസ് യു എ പി എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസും, തണ്ടര്‍ബോള്‍ട്ടും പ്രദേശം അരിച്ചുപെറുക്കുന്നുണ്ട്. കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലെ പോലീസും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; യുവാവിന് തടവും പിഴയും
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
  • പോക്‌സോ കേസ്;പിതാവിന് തടവും പിഴയും
  • ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍
  • സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത ജില്ലാ പ്രഖ്യാപനം ഓക്ടോബര്‍ രണ്ടിന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ മത്സര സജ്ജരാക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അനിവാര്യം: മന്ത്രി എന്‍ ഷംസുദ്ദീന്‍; സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വ
  • വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍
  • വയനാട് റവന്യു ജില്ലാ കായികമേള; ലോഗോ പ്രകാശനം ചെയ്തു
  • ഓപ്പറേഷന്‍ തൂഫാന്‍ 2.0; രണ്ടാം ഘട്ടത്തിന് വയനാട്ടിലും ആവേശ തുടക്കം
  • സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show