OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി

  • Keralam
04 Apr 2022

കൊയിലാണ്ടി: ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ റെസ്‌ക്യൂ ബോട്ട് ഡെമോ നടത്തി. കൊയിലാണ്ടി  കണയങ്കോട് കായലില്‍ വെച്ച് നടത്തിയ പരിശീലനം ശ്രദ്ധേയമായി. നമ്മുടെ നാട്ടില്‍ ജല അപകടങ്ങള്‍  വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്അമീന്‍ റെസ്‌ക്യൂ ടീമും ബോചെയും കണയങ്കോട് പരീശീലനം നടത്തിയത്. എങ്ങനെ  മുങ്ങിപ്പോകുന്ന ആളെ കരയ്ക്ക് എത്തിക്കാം, വഞ്ചികള്‍ മറയുമ്പോള്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം, പ്രളയ സമയത്ത് എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതെല്ലാം പരിശീലനത്തിന്റെ ഭാഗമായി നടന്നു. ബിജു കക്കയം, ബോചെ, പത്രോസ്, റിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ ആറ് വര്‍ഷമായി കേരളത്തിലുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് അമീന്‍ റെസ്‌ക്യൂ ടീം. ഇനിമുതല്‍ കേരളത്തില്‍ എവിടെയും, എന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ബോചെ അമീന്‍ റെസ്‌ക്യൂ ടീം തയ്യാറായിരിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് ഓസ്‌ട്രേലിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്ത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തു അമീന്‍ റെസ്‌ക്യൂ ടീം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന്  ബോചെ പറഞ്ഞു. അതിനുള്ള അംഗീകാരമാണ് ഈ ബോട്ട് എന്ന് അദ്ദേഹം കൂടി ചേര്‍ത്തു.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show