OPEN NEWSER

Wednesday 27. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കോവിഡ് രോഗ മാനദണ്ഡം കര്‍ശനമായി പാലിക്കണം: വയനാട് ജില്ലാ പോലീസ് മേധാവി

  • Kalpetta
08 Apr 2021

 

കല്‍പ്പറ്റ: സംസ്ഥാനത്ത് കോവിഡ് വൈറസ് ഒരിടവേളയ്ക്കു ശേഷം വീണ്ടുംവ്യാപിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരംഒത്തുചേരലുകളും ഒഴിവാക്കേണ്ടതും, കോവിഡ്-19 വൈറസ് നിര്‍വ്യാപനപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പര്‍ക്കത്തിലൂടെ രോഗംവ്യാപിക്കാതിരിക്കാന്‍ കൃത്യമായി പൊതു സ്ഥലങ്ങളില്‍ മാസ്‌ക്ക്ധരിക്കണമെന്നും കോവിഡ് രോഗ മാനദണ്ഡം കര്‍ശനമായി പാലിക്കേണ്ടതാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ്. അനിയന്ത്രിതമായി രീതിയില്‍ കോവിഡ് രോഗംവ്യാപിച്ചുക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ലംഘിച്ചുക്കൊണ്ടുള്ള പ്രതിഷേധ സമര പരിപാടികളില്‍ നിന്നും എല്ലാ രാഷ്ര്ട്രീയ പാര്‍ട്ടികളും വിട്ട് നില്‍ക്കേണ്ടതാണെന്നും അദ്ദേഹം.പൊതുജനങ്ങള്‍പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്ക് ധരിക്കേണ്ടതുംസാനിറ്റൈസര്‍/സോപ്പ് ഉപയോഗിക്കേണ്ടതുമാണ്. വിവാഹം, മരണംഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ ല്പകോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായുംപാലിക്കേണ്ടതാണ്. നിലവില്‍ ജില്ലയിലെ പല വ്യാപാരസ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാതെയും, കോവിഡ്പ്രതിരോധത്തിന്റെ ഭാഗമായുള്ളല്പസാനിറ്റൈസര്‍, സോപ്പ് എന്നിവപൊതുഉപയോഗത്തിന് ലഭ്യമാക്കുന്നതില്‍ അലംഭാവം കാണിക്കുന്നതായുംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുക്കൊണ്ട് പ്രതിഷേധസമരപരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെയും, പൊതു സ്ഥലങ്ങളില്‍സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും, കോവിഡ് മാനദണ്ഡങ്ങള്‍ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും, മാസ്‌ക്ക്ധരിക്കാത്തവര്‍ക്കെതിരെയും മറ്റും പോലീസ് തുടര്‍ന്നും കര്‍ശനനിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളടക്കമുള്ള എല്ലാവരുടെയും സഹകരണംഉണ്ടാകണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് കൂട്ടിച്ചേര്‍ത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show