OPEN NEWSER

Tuesday 13. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊളവള്ളിയില്‍ ഭീതി പരത്തിയ കടുവ മയക്കുവെടിയേറ്റിട്ടും മയങ്ങാതെ കാട്കയറി

  • S.Batheri
12 Jan 2021

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ ഭീതിപരത്തിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ ഐശ്വര്യക്കവലയ്ക്ക് സമീപമുള്ള ഒഴിഞ്ഞ വീടിന്റെ മുറ്റത്തായി കടുവയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കൃഷിയിടത്തിലെ കുറ്റിക്കാട്ടിലേക്ക് പോയ കടുവയെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വനംവകുപ്പിന്റെ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തുകയും, വൈകിട്ട് നാലോടെ മയക്കുവെടി വെക്കുകയും ചെയ്തു. എന്നാല്‍ കടുവ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മയങ്ങിയില്ല. ഇതിനിടയില്‍ നിരീക്ഷണം നടത്തുകയായിരുന്ന പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ വാച്ചറായ വിജേഷി (36)നെ കടുവ ആക്രമിച്ചു. കടുവയുടെ ആക്രമണത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ വിജേഷിനെ മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടുവ മയങ്ങിവീഴാത്തതിനെ തുടര്‍ന്ന് രണ്ടാമതും വെടിവെക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ കടുവ ഐശ്വര്യക്കവല കന്നാരം പുഴയോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തിലുടെ  ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് കടക്കുകയായിരുന്നു. 

പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുവ കാട്കയറിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി.ചൊവ്വാഴ്ച രാവിലെ മുതല്‍ സി സി എഫ് വിനോദ്കുമാര്‍, ഫ്‌ളെയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ പി ധനേഷ് കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിന് നേതൃത്വം നല്‍കിയത്. ഏഴ് സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഒരാഴ്ച മുമ്പാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. കൊവള്ളി, പാറക്കവല, ഐശ്വര്യക്കവല, സീതാമൗണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ ഭീതിയില്‍ കഴിഞ്ഞുവരികയായിരുന്നു. ഞായറാഴ്ച ഞായറാഴ്ച കടുവയുടെ ആക്രമണത്തില്‍ ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിന് പരിക്കേറ്റിരുന്നു. ഇദ്ദേഹം ഇപ്പോള്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെയോടെ കടുവയുടെ കാല്‍പ്പാടുകള്‍ പ്രദേശത്തെ വീടിന് പരിസരത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. തിരച്ചില്‍ നടത്തുന്നതിനിടെ പ്രദേശത്തെ ജനങ്ങളോട് കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ച് ഏഴ് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. രാത്രി വൈകിയും പ്രദേശത്ത് വനംവകുപ്പ് കാവല്‍ തുടരുന്നുണ്ട്. ഈ മേഖലകളില്‍ കുടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. കടുവയുടെ ശരീരത്തില്‍ പരിക്കുള്ളതായി സുചനയുണ്ടന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.ബന്ദിപ്പുര്‍ വനമേഖലയിലേക്ക് പോയ കടുവയുടെ വിവരങ്ങള്‍ കര്‍ണാടക വനംവകുപ്പിനെ അറിയിച്ചതായും ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബു പറഞ്ഞു ഉച്ചയ്ക്ക് ഒരു മണിയോടെ കടുവയെ കണ്ടത് മുതല്‍ കടുവ കര്‍ണാടക വനത്തിലേക്ക് കയറും വരെ പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show