OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് പ്രതിരോധം 169 അധിക ജീവനക്കാരെ നിയമിച്ച് ആരോഗ്യകേരളം

  • Kalpetta
27 May 2020

കല്‍പ്പറ്റ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരടക്കം 169 ജീവനക്കാരെ ആരോഗ്യകേരളം വയനാട് നിയമിച്ചു. മെഡിക്കല്‍ ഓഫിസര്‍ 25, സ്റ്റാഫ് നഴ്‌സ് 39, ഫാര്‍മസിസ്റ്റ് 28, ലാബ് ടെക്‌നീഷ്യന്‍ 16, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 35, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് 13, ക്ലീനിങ് സ്റ്റാഫ് 10, െ്രെഡവര്‍ 3 എന്നിങ്ങനെയാണ് പുതിയ നിയമനങ്ങള്‍. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഇനിയും പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് അറിയിച്ചു. കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തി നിയമനങ്ങള്‍ സാധ്യമല്ലാത്തതിനാല്‍ അതാത് ആരോഗ്യകേന്ദ്രങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 169 നിയമനങ്ങള്‍ക്കു പുറമെയാണിത്. ഇത്തരത്തില്‍ 29 ആരോഗ്യകേന്ദ്രങ്ങളിലായി 76 സ്റ്റാഫ് നഴ്‌സ്, 50 നഴ്‌സിങ് അസിസ്റ്റന്റ്, 30 പാര്‍ട്ട് ടൈം സ്വീപ്പര്‍, 10 െ്രെഡവര്‍, 50 ക്ലീനിങ് സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യകേരളം ശമ്പളം നല്‍കും.

കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നാലു മെഡിക്കല്‍ ഓഫിസര്‍മാരടക്കം 19 ജീവനക്കാരെയാണ് അധികം നിയമിച്ചത്. ആറ് സ്റ്റാഫ് നഴ്‌സും നാലു ഫാര്‍മസിസ്റ്റും രണ്ടു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും ഇതിലുള്‍പ്പെടും. മൂന്നു െ്രെഡവര്‍മാരെയും നിയമിച്ചിട്ടുണ്ട്. ജില്ലയിലെ കുരങ്ങുപനി ചികിത്സാ കേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൂന്നു മെഡിക്കല്‍ ഓഫിസര്‍മാരടക്കം 19 ജീവനക്കാരെ അധികമായി നിയമിച്ചു. 11 സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ജെ.പി.എച്ച്.എന്‍, രണ്ടു ക്ലീനിങ് ജീവനക്കാര്‍ പുതുതായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു. ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 22 ജീവനക്കാരെയാണ് നിയമിച്ചത്. മെഡിക്കല്‍ ഓഫിസര്‍4, സ്റ്റാഫ് നഴ്‌സ്5, ഫാര്‍മസിസ്റ്റ്4, ലാബ് ടെക്‌നീഷ്യന്‍3, ജെ.എച്ച്.ഐ2, ജെ.പി.എച്ച്.എന്‍2, ക്ലീനിങ് സ്റ്റാഫ്2 എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേണ്‍. പൊരുന്നന്നൂര്‍, പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലും രണ്ടുവീതവും വൈത്തിരി താലൂക്ക് ആശുപത്രി, മീനങ്ങാടി, വെള്ളമുണ്ട സി.എച്ച്.സികള്‍, മൂപ്പൈനാട്, ബേഗൂര്‍, കോട്ടത്തറ, ചീരാല്‍, കാപ്പുകുന്ന് പി.എച്ച്.സികള്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും മെഡിക്കല്‍ ഓഫിസര്‍മാരെ നിയമിച്ചു. വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ച ജീവനക്കാരുടെ എണ്ണം: മീനങ്ങാടി സി.എച്ച്.സി9, പൊരുന്നന്നൂര്‍ സി.എച്ച്.സി9, വെള്ളമുണ്ട സി.എച്ച്.സി5, തരിയോട് സി.എച്ച്.സി2, മൂപ്പൈനാട് പി.എച്ച്.സി6, പനമരം സി.എച്ച്.സി9, തൊണ്ടര്‍നാട് പി.എച്ച്.സി2, ബേഗൂര്‍ പി.എച്ച്.സി9, കാപ്പുകുന്ന് പി.എച്ച്.സി3, കോട്ടത്തറ പി.എച്ച്.സി2, കുറുക്കന്മൂല പി.എച്ച്.സി2, ചുള്ളിയോട് പി.എച്ച്.സി3, പാക്കം പി.എച്ച്.സി1, വരദൂര്‍ പി.എച്ച്.സി3, വൈത്തിരി താലൂക്ക് ആശുപത്രി4, നല്ലൂര്‍നാട് സി.എച്ച്.സി1, മേപ്പാടി സി.എച്ച്.സി2, പേര്യ സി.എച്ച്.സി1, ചീരാല്‍ പി.എച്ച്.സി3, മുള്ളന്‍കൊല്ലി പി.എച്ച്.സി2, പുല്‍പ്പള്ളി സി.എച്ച്.സി3, ചെതലയം പി.എച്ച്.സി1, പൊഴുതന എഫ്.എച്ച്.സി1, അപ്പപ്പാറ എഫ്.എച്ച്.സി6, നൂല്‍പ്പുഴ എഫ്.എച്ച്.സി6, അമ്പലവയല്‍ സി.എച്ച്.സി7, വാഴവറ്റ പി.എച്ച്.സി1, വെങ്ങപ്പള്ളി എഫ്.എച്ച്.സി1.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show