പനമരം ചെറുകാട്ടൂര്‍ കേളോകടവ് പാടത്തിലാണ് ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെറുകാട്ടൂര്‍ എടത്തില്‍ കോളനി പരേതനായ കുളിയന്റെ മകന്‍ ശശി (സു.26) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വയലിനോട് ചേര്‍ന്നുള്ള കരഭാഗത്ത് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ, മീനങ്ങാടി സിഐ പളനി, പനമരം എസ്‌ഐ സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പനമരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അഭിപ്രായങ്ങൾ (Comments)