കല്‍പ്പറ്റ: റേഷന്‍ സമ്പ്രദായത്തെ തകര്‍ക്കുന്ന രീതിയിലുള്ള സ്മാര്‍ട്ട് പോസ്റ്റ് സംവിധാനം ഒഴിവാക്കണമെന്ന് കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ആര്‍.ആര്‍.ഡി.എ.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റേഷന്‍ വ്യാപരികളുടെ കമ്മിഷന്‍ 35,000 രൂപയാക്കി ഉയര്‍ത്തുക, സെയില്‍സ്മാന്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, എ.എ.വൈ. കാര്‍ഡുകള്‍ക്ക് ആളോഹരി റേഷന്‍ വിതരണം ഉപേക്ഷിക്കുക, എന്‍.പി.എന്‍.എസ്. വെള്ളകാര്‍ഡുകള്‍ക്ക് മാസത്തില്‍ കുറഞ്ഞത് 10 കിലോ അരിയെങ്കിലും വിതരണം ചെയ്യുക, വെട്ടിക്കുറച്ച മണ്ണെണ്ണ, പഞ്ചസാര വിതരണം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി. മുഹമ്മദ് ഇസ്മായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മാനന്തവാടി അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: എന്‍.ഐ. ഗംഗാധരന്‍ (പ്രസിഡന്റ്), അബൂബക്കര്‍ മാനന്തവാടി (വൈസ് പ്രസിഡന്റ്), ആര്‍.ഗണേഷന്‍ (ജന.സെക്രട്ടറി), സി.എച്ച്. റഷീദ്, എം.എ. ഷൗക്കത്തലി (ജോ. സെക്രമാര്‍), ഇ.കെ. ഹമീദ് (ട്രഷറര്‍)
റേഷന്‍ സമ്പ്രദായത്തെ തകര്‍ക്കുന്ന രീതിയിലുള്ള സ്മാര്‍ട്ട് പോസ്റ്റ് സംവിധാനം ഒഴിവാക്കണം:കെ.എസ്.ആര്‍.ആര്‍.ഡി.എ.
അഭിപ്രായങ്ങൾ (Comments)