പൊതുവാർത്തകൾ

നിസാര്‍ വയനാട് മെഗാ ഷോ; ലോഗോ പ്രകാശനം ചെയ്തു.

 നിസാര്‍ വയനാട് മെഗാ ഷോ; ലോഗോ പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: നിസാര്‍ വയനാട് സ്മാരക കലാസമിതി സംഘടിപ്പിക്കുന്ന നിസാര്‍ വയനാട് മെഗാ ഷോ ലോഗോ പ്രകാശനം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയംസ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ ശശി തരൂര്‍ എം.പി നിര്‍വഹിച്ചു.നിസാര്‍ വയനാടിന്റെ ഓര്‍മ്മയ്ക്കും അദ്ദേഹം സ്വപ്നം കണ്ടിരുന്ന വലിയ കലാപരിപാടിയുടെ സാക്ഷാത്കാരത്തിനുമായാണ് വയനാട് ഷോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തിയാണ് പരിപാടി നടത്തുന്നത്.
2026 നവംബര്‍ 20ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഷോ നടക്കുക. പ്രവേശനം പാസ് മുഖേനയായിരിക്കും.
ഷോയിലൂടെ ലഭിക്കുന്ന വരുമാനം നിസാര്‍ വയനാടിന്റെ കുട്ടികളുടെ പഠനച്ചെലവിനും കുടുംബത്തിനുമായി വിനിയോഗിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.


ലോഗോ പ്രകാശന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍: വി.പി യൂസുഫ്, കണ്‍വീനര്‍:താരീക്ക് കടവന്‍, ട്രഷറര്‍: സി. രവീന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ സി. എച് ഫസല്‍,ബിനു ജേകബ്,വി.പി ഷുക്കൂര്‍ഹാജി,ലത്തീഫ് മേമാടന്‍,സലീം കടവന്‍,ഷമീര്‍ കോരന്‍ കുന്നന്‍, റിയാസ്, ഹലോ മീഡിയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നവംബര്‍ 20ന് വൈകുന്നേരം 6 മണിക്കാണ് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ പരിപാടി സംഘടിപ്പിക്കുന്നത്.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ