കല്‍പ്പറ്റ: ആയുര്‍വേദ ചികിത്സയുടെ ഭാഗമായി ഔഷധങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മ്മിക്കേണ്ടതും കൃത്യമായ രോഗവസ്ഥകളില്‍ നിശ്ചിത മാത്രയില്‍ ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഉപയോഗിക്കേണ്ടതുമാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) മുന്നറിയിപ്പ് നല്‍കി. ഓരോ ഔഷധത്തിനും അതിന്റേതായ വീര്യം ഉള്ളതിനാല്‍ ഓരോ രോഗിക്കും രോഗത്തിനും അനുസരിച്ച് ഔഷധങ്ങളുടെ അളവ് വളരെ പ്രാധാന്യം ഉള്ളതാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെയും അസുഖങ്ങള്‍ക്ക് വേണ്ടിയല്ലാതെയും ലഹരിയടക്കമുള്ള ആവശ്യങ്ങള്‍ക്കായി അരിഷ്ടങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് അധികൃതര്‍ തടയണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ഇത്തരം സംഭവങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അസോസിയേഷന്‍ ഓര്‍മ്മിപ്പിച്ചു.
കരള്‍ രോഗം ബാധിച്ചയാള്‍ അമിതമായ അളവില്‍ അരിഷ്ടം കഴിച്ച് മരണമടഞ്ഞ സംഭവം:അരിഷ്ടങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് അധികൃതര്‍ തടയണം: എഎംഎഐ
അഭിപ്രായങ്ങൾ (Comments)