പൊതുവാർത്തകൾ

വീടുകളുടെ താക്കോല്‍ ദാനം നത്തി

 വീടുകളുടെ താക്കോല്‍ ദാനം നത്തി

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായ് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ കീഴില്‍ തൊടുപുഴ കാരിക്കോട് നൈനാര്‍ പള്ളി ജമാഅത്ത് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം മഹല്ല് സിക്രട്ടറി ഹാജി ശൈഖ് മുഹമ്മദ് നിര്‍വ്വഹിച്ചു. ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡണ്ട് മൗലാനാ മുഹമ്മദ് ഇബ്രാഹിം ഉസ്താദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സിക്രട്ടറി നൗഫല്‍ കൗസരി അദ്ധ്യക്ഷതവഹിച്ചു.ഗഫൂര്‍ വെണ്ണിയോട്, ടി.ഹംസസ പി.കെ അനില്‍കുമാര്‍, നഈം ഡാസില്‍, മമ്മൂട്ടി അഞ്ചുകുന്ന്, ജനകീയ സമിതി കണ്‍വീനര്‍ മനോജ്, നൂറുള്ള മൗലവി കാഞ്ഞാര്‍, ഷിഹാബ് നെല്ലിമുണ്ട, സൈതലവി മുണ്ടക്കൈ എന്നിവര്‍ പ്രസംഗിച്ചു.  നൈനാര്‍ പള്ളി ജമാത്ത് ഭാരവാഹികളും മുണ്ടക്കൈ നിവാസികളും ചടങ്ങില്‍ സംബന്ധിച്ചു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ