കല്‍പ്പറ്റ; ലോക പ്രമേഹ- ശിശുദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലും നവോദയ ഗ്രന്ഥശാലയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും മുത്തശ്ശി - മുത്തശന്‍മാര്‍ക്കും , പേരകുട്ടികള്‍ക്കും കലാപരിപാടികളും
മത്സരങ്ങളും സംഘടിപ്പിച്ചു. ഐ സീന്‍ അക്ബര്‍. അമല്‍ മുഹമ്മദ്, അസാന്‍ ആദം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.ആരോഗ്യ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോ.മുഹമ്മദ് സാജിദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.നവോദയാ ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ ഹോസ്പ്പിറ്റല്‍ പ്രമേഹ രോഗ വിദ്ഗധന്‍ ഡോ. മുഹമ്മദ് റാസിഫ്, ഹൃദ്രോഗ വിദഗ്ധന്‍ ഡോ.സന്തോഷ് നാരായണന്‍ ,ആരോഗ്യ ഗ്രൂപ്പ് ബി.ഡി.എം. ടി.വി. രവീന്ദ്രന്‍, ആരോഗ്യ ഗ്രൂപ്പ്. എ.ജി.എം. എം. പി മുഹമ്മദ് ഷൈജല്‍ എന്നിവര്‍ സംസാരിച്ചു.
ലോക പ്രമേഹ-ശിശുദിനം ആഘോഷിച്ചു
അഭിപ്രായങ്ങൾ (Comments)