പൊതുവാർത്തകൾ

സൊലേസ് വയനാടിന് ഹോം കെയര്‍ വാഹനം കൈമാറി.

 സൊലേസ് വയനാടിന് ഹോം കെയര്‍ വാഹനം കൈമാറി.

മുട്ടില്‍: ദീര്‍ഘകാല അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊലേസൊലേസിന്റെ വയനാട് സെന്ററിന് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ്, സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഹോം കെയര്‍ വാഹനം കൈമാറി. ഡബ്യു.എം.ഒ കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ സൊലേസ് സ്ഥാപക സെക്രട്ടറി ഷീബ അമീറില്‍ നിന്ന് വാഹനം സൊലേസ് വയനാട് കണ്‍വീനര്‍ സി.ഡി. സുനീഷ്, സോലസ് വയനാട് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

കോളേജ് എന്‍.എസ്.എസിന്റെ പങ്കാളിത്തത്തോടെ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍, സൊലേസ് ജോയന്റ് സെക്രട്ടറി സിക്കന്തര്‍ ഹയാത്തുള്ള, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പ്രൊഫ. ഷഹീറ, സിദീഖ് മുട്ടില്‍, എറണാകുളം സൊലേസ് പ്രതിനിധി മിനി സലീം എന്നിവര്‍ സംസാരിച്ചു.

സൊലേസ് യൂത്ത് കണ്‍വീനര്‍ ഹാദില്‍ മുഹമ്മദ് സ്വാഗതവും ആതിര. എന്‍. എച്ച് നന്ദിയും പറഞ്ഞു.സൊലേസ് വയനാട് കണ്‍വീനറായി റജി.കെ.കെ, ജോയന്റ് കണ്‍വീനര്‍മാരായി സിദീഖ് മുട്ടില്‍, അബ്ദുള്‍ കരീം, ലൈല സുനീഷ് എന്നിവരെ തിരഞ്ഞെടുത്തു. റിട്ടയര്‍ഡ് ഐ എ സ് ഓഫീസര്‍  ജി.ബാലഗോപാല്‍ സോലസ് വയനാടിന്റെ രക്ഷാധികാരിയായും ചുമതലയേറ്റു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ