കല്‍പ്പറ്റ: വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് താത്കാലിക പരിഹാരമല്ലാതെ ശാശ്വതമായ പരിഹാരമാണ് വയനാട്ടിലെ കൃഷിക്കാര്‍ക്ക് വേണ്ടതെന്ന് വയനാട് കോഫി ഗ്രോവേര്‍സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനംകൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുന്ന വയനാട്ടിലെ കര്‍ഷകര്‍ ഇപ്പോള്‍ വന്യമൃഗങ്ങളെ കൊണ്ടും ഏറെ വലയുകയാണ്. എത്രയും പെട്ടെന്ന് കര്‍ഷകന്റെ വിളകള്‍കള്‍ക്ക് സുരക്ഷ നല്‍കുന്നതോടൊപ്പം ജീവന്‍ സംരക്ഷിക്കാനുള്ള തരത്തില്‍ ശാശ്വത പരിഹാരം കാണണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു മരണപ്പെട്ട കര്‍ഷകന്റെ നിര്യാണത്തില്‍ കമ്മിറ്റി അനുശോചനം രേപ്പെടുത്തി.
പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷം വഹിച്ചു അലി ബ്രാന്‍ ബൊപയ്യ കൊട്ടനാട് ജൈനന്‍ മോഹന്‍ രവി എന്നിവര്‍ പ്രസംഗിച്ചു
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം: കോഫി ഗ്രോവേര്‍സ് അസോസിയേഷന്‍
അഭിപ്രായങ്ങൾ (Comments)