പൊതുവാർത്തകൾ

ചെറുകിട കച്ചവടക്കാരെ പരിശോധനയുടെ പേരില്‍ നിരന്തരം ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

 ചെറുകിട കച്ചവടക്കാരെ പരിശോധനയുടെ പേരില്‍ നിരന്തരം ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

 

വടുവഞ്ചാല്‍: ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ നിരന്തരം പരിശോധന നടത്തി കച്ചവടക്കാരെ ശല്യം ചെയ്യുന്ന നടപടി ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാjിന്റെ ഗുണ്ടാ പിരിവുകാരായി ഉദ്യോഗസ്ഥര്‍ മാറിയിരിക്കുകയാണെന്നും വടുവഞ്ചാല്‍ ടൗണില്‍ നിരന്തരം ചില സ്ഥാപനങ്ങള്‍ മാത്രം പരിശോധിച്ചു പ്രതികാര നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനെ ശക്തമായി ചെറുക്കുമെന്നും മുസ്ലിം ലീഗ്.

സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ മുന്‍വിധിയോടെ പെരുമാറുന്നതും ചില സ്ഥാപനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതും പക്ഷപാതപരമായി പെരുമാറുന്നതും നിത്യസംഭവമാണ്.ഈ നടപടി തുടര്‍ന്നാല്‍ ജനകീയമായി പ്രതിരോധിക്കുമെന്ന് മൂ പ്പൈനാട് പഞ്ചായത്ത് മുസ്ലി കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡണ്ട് എ കെ സലിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുനൈസ് ട്രഷറര്‍ വി അബ്ദുല്ലക്കുട്ടി,വൈസ് പ്രസിഡണ്ടുമാരായ കെ കെ കുഞ്ഞമ്മദ്,പി എം എ കരീം കെട റസാഖ്,സെക്രട്ടറിമാരായ കബീര്‍ പാടിയവയല്‍,അഷ്‌കര്‍ അലി സിറ്റി എന്നിവര്‍ സംസാരിച്ചു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ