തരുവണ: ഹയര്‍സെക്കണ്ടറി പഠന രംഗത്ത് മലബാറില്‍ അനുഭവപ്പെടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും കാലങ്ങളായി തുടരുന്ന മലബാര്‍ അവഗണനയെ പൊതു സമൂഹം ഗൗരവത്തിലെടുക്കണമെന്നും എസ്.കെ. എസ്.എസ് എഫ്.തരുവണ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഐഡിയല്‍ കോണ്‍ഫ്രന്‍സ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമാവുമ്പോള്‍ താത്കാലിക പരിഹാരം നിര്‍ദേശിച്ച് തടിയൂരുന്ന സര്‍ക്കാര്‍ അത്തരം നയങ്ങള്‍ ഉപേക്ഷിച്ചു സമ്പൂര്‍ണ്ണ പരിഹാരം ഉണ്ടാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഇബ്രാഹിം ഫൈസി പേരാല്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഷീന്‍ ഇന്റര്‍നാഷണല്‍ ട്രെയിനിങ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മേഖല പ്രസിഡന്റ് മോയി ദാരിമി അധ്യക്ഷത വഹിച്ചു.ഇസ്മായില്‍ ദാരിമി വെള്ളമുണ്ട, ഡോ. ബാസിം ഗസാലി, അബ്ദുല്‍ ലത്തീഫ് വാഫി, മുഹമ്മദ് റഹ്‌മാനി തരുവണ, ലത്തീഫ് ഗസാലി, റഊഫ് വാഫി, ഷൗക്കത്തലി, മഷ്ഹൂദ് മൗലവി,ഇസ്മായില്‍ മൗലവി,ഇബ്രാഹിം സി. എച്ച്,അബ്ദുള്ള. കെ, ഹകീം പുലിക്കാട് മുഹമ്മദലി ദാരിമി, ലത്തീഫ് എട്ടേ നാല്‍,സലാം വാഫി, ഉനൈസ് വാഫി, ആഷിഖ് വാഫി,പ്രസംഗിച്ചു.നിയാസ് റഹ്‌മാനി സ്വാഗതവും നിയാസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)