പൊതുവാർത്തകൾ

പുല്‍പ്പള്ളി ദേവസ്വത്തിന്റെ ഒരു സെന്റ് ഭൂമിപോലും നഷ്ടമാക്കിയിട്ടില്ല:ക്ഷേത്രം അധികൃതര്‍

 പുല്‍പ്പള്ളി ദേവസ്വത്തിന്റെ ഒരു സെന്റ് ഭൂമിപോലും നഷ്ടമാക്കിയിട്ടില്ല:ക്ഷേത്രം അധികൃതര്‍

പുല്‍പ്പള്ളി: പുല്‍പ്പള്ളി ദേവസ്വത്തിന്റെ ഒരു സെന്റ് ഭൂമിപോലും നഷ്ടമാക്കിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി ഒരേക്കറോളം ഭൂമി തിരിച്ചുപിടിക്കാന്‍ ദേവസ്വത്തിനായതായും, ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള സ്ഥലത്ത് ദേവസ്വത്തിന്റെ അധികാരം സ്ഥാപിക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും കഴിഞ്ഞ 20 വര്‍ഷമായി നിലനില്‍ക്കുന്ന ഇപ്പോഴത്തെ ദേവസ്വം ഭരണസംവിധാനത്തില്‍ ഒരുസെന്റ് ഭൂമിപോലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് ബസ് സ്റ്റാന്‍ഡ് വികസനത്തിനായി ഭൂമി പാട്ടത്തിന് നല്‍കുന്നത്. വാടകയിനത്തില്‍ ഒരുവര്‍ഷം 5,25,600 രൂപ പഞ്ചായത്തില്‍നിന്ന് ദേവസ്വത്തിന് ലഭിക്കും. പഴശ്ശിരാജാവിന്റെ സ്മരണയ്ക്കായി പഴശ്ശി ടൗണ്‍ഷിപ്പ് എന്നപേരില്‍ വ്യാപാരസമുച്ചയം ദേവസ്വം നിര്‍മിക്കും. ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രവികസനസമിതിയുടെയും ഭക്തജനത്തിന്റെയും സഹകരണത്തോടെ ദേവസ്വം ഇന്ന് പുരോഗതിയുടെ പാതയിലാണ്. ഭൂമി നഷ്ടപ്പെടുത്തിയെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ ജനം തിരിച്ചറിയണമെന്നും ക്ഷേത്ര ഭാരവാഹികളായ സി വിജേഷ് പ്രേംജിത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ