പൊതുവാർത്തകൾ

ചൂട് കൂടുന്നു; ഇനി 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'

 ചൂട് കൂടുന്നു; ഇനി 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'

 

കല്‍പ്പറ്റ: സംസ്ഥാനത്ത്  ചൂട് കൂടുമ്പോള്‍ ആശ്വാസമായി വത്തക്ക. കര്‍ണാടക , മഹാരാഷ്ട്ര , ആന്ധ്രാപ്രദേശ് , തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് അതിര്‍ത്തി കടന്ന് വത്തക്കകള്‍ എത്തുന്നത്. കിലോക്ക് 20 രൂപ നിരക്കിലാണ് പലയിടങ്ങളിലും വില്‍പ്പന നടത്തുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് കമ്പളക്കാടിലെ ആള്‍സെയില്‍ വ്യാപാരി സി ടി ഫ്രൂട്‌സ് ഉടമ വി റസാഖ് പറയുന്നത്. കേരളത്തില്‍ തന്നെ ഏറ്റവും വിലക്കുറവില്‍ വത്തക്ക ലഭിക്കുന്നത് വയനാട്ടിലെ മാര്‍ക്കറ്റുകളിലാണ്.വയനാട്ടിലെ മാര്‍ക്കറ്റുകളില്‍ നിന്നാണ്  കോഴിക്കോട് , മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ മറ്റു ജില്ലയിലേക്കും കൂടുതലായും കയറ്റി അയക്കുന്നത്. വരും ദിവസങ്ങളില്‍ കിലോക്ക് 15 രൂപക്ക് താഴെയേ വില വരുള്ളൂ എന്നാണ് കരുതപ്പെടുന്നത്.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ