മാര്‍ക്കറ്റിംഗ് സൊസൈറ്റി സംസ്ഥാന ചെയര്‍മാനായി മാനന്തവാടി സ്വദേശിയും സി പി ഐ എം മുതിര്‍ന്ന നേതാവുമായ കെ.വി മോഹനന്‍ ചുമതലയേറ്റു.നിലവില്‍ സി പി എം വയനാട് ജില്ലാ സെക്രട്ടറിയേറ്റംഗം , എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, പനമരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, തോട്ടം തൊഴിലാളി ഫെഡറേഷന്‍ ആന്റ് പ്ലാന്റേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്.മാനന്തവാടി വരടിമൂല സ്വദേശിയാണ് എഴുപത്തിമൂന്ന്കാരനായ കെ.വി മോഹനന്‍. അംഗന്‍വാടി ടീച്ചറായ ശാരദയാണ് ഭാര്യ. തിരുനെല്ലി പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ സഞ്ജു ലാലും, മാനന്തവാടി ക്ഷീര സംഘം സെക്രട്ടറിയായ മഞ്ജുഷ എന്നിവര്‍ മക്കളാണ്.
അഭിപ്രായങ്ങൾ (Comments)