പൊതുവാർത്തകൾ

വിശ്വാസം സംരക്ഷിക്കപ്പെടാന്‍ പ്രവാചകനെ പഠിപ്പിക്കപ്പെടണം : സാലിം ഫൈസി കൊളത്തൂര്‍ 

 വിശ്വാസം സംരക്ഷിക്കപ്പെടാന്‍ പ്രവാചകനെ പഠിപ്പിക്കപ്പെടണം : സാലിം ഫൈസി കൊളത്തൂര്‍ 

 

കമ്പളക്കാട്: മതനിരാസവും ലിബറലിസവും വ്യാപകമായി കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് പുതു തലമുറയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണമെങ്കില്‍ അവരില്‍ എക്കാലത്തും മുഴുവന്‍ മേഖലകളിലും മാതൃകാ പുരുഷനായ പ്രവാചകനെ ആഴത്തില്‍പഠിപ്പിക്കപ്പെടണമെന്ന് പ്രമുഖ വാഗ്മി ഡോ.സാലിം ഫൈസി കൊളത്തൂര്‍ പറഞ്ഞു. കമ്പളക്കാട് ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗരിയില്‍ സംഘടിപ്പിച്ച ത്രിദിന മതപ്രഭാഷണ സമാപന സംഗമത്തില്‍ നാടുനീങ്ങുന്ന നന്മകള്‍ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തായക്കോടന്‍ മൊയ്തു ഹാജി അദ്ധ്യക്ഷനായിരുന്നു.മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ലുഖ്മാനുല്‍ ഹകീം വി.പി.സിസ്വാഗതവുംവി.എംഅബ്ദുസ്സലീം നന്ദിയും പറഞ്ഞു. സമാപന പ്രാര്‍ഥനാ സംഗമത്തിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ