പൊതുവാർത്തകൾ

ഗാന്ധി ജയന്തിദിനം സേവനവാരമായി ആചരിച്ചു.

 ഗാന്ധി ജയന്തിദിനം സേവനവാരമായി ആചരിച്ചു.

താമരശ്ശേരി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്‍മദിനം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് മുതല്‍ രണ്ടാം വളവ് വരെ 7 കിലോമീറ്ററോളം റോഡിനിരുവശത്തുമുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു കൊണ്ട് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ട്രാവലര്‍ ക്ലബും കല്ലായ് എന്‍.എസ്.എസ് സ്‌പെഷല്‍ കോളേജ് ടീമും സേവനവാരമായി ആചരിച്ചു. താമരശ്ശേരി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍എം.കെ.രാജീവ് കുമാര്‍ മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രാവലര്‍ ക്ലബ്ബ് അംഗങ്ങളുടെ ചുരം നടത്തം എന്‍.എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷാഫി പുല്‍പ്പാറ ഫ്‌ലാഗ് ഓഫ് ചെയ്തു. ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കല്ലായ് സ്‌പെഷല്‍ കോളേജ് ടീച്ചര്‍ ബീന, എം.ആര്‍.എം. വേയ്സ്റ്റ് മാനേജ്മെന്റ് ഷാഹിദ് കുട്ടമ്പൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പരിപാടിയില്‍ അര്‍ഷിദ് നൂറാംതോട് സ്വാഗതവും ദില്‍ഷാന്‍ നന്ദിയും പറഞ്ഞു.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ