പൊതുവാർത്തകൾ

മനുഷ്യാവകാശ കമ്മീഷന്‍  ഉത്തരവ് നടപ്പിലാക്കി; മരിച്ച സൈനികന്റെ സഹോദരന് സര്‍ക്കാര്‍  ജോലി

 മനുഷ്യാവകാശ കമ്മീഷന്‍  ഉത്തരവ് നടപ്പിലാക്കി;  മരിച്ച സൈനികന്റെ സഹോദരന് സര്‍ക്കാര്‍  ജോലി

 

കല്‍പ്പറ്റ: ഓഫീസര്‍ പദവിയിലേക്കുള്ള പരിശീലനത്തിനിടയില്‍ മരിച്ച സൈനികന്റെ സഹോദരന് ആശ്രിത നിയമന പദ്ധതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമനം നല്‍കി.  മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അമ്പലവയല്‍ നരിക്കുന്ന് സ്വദേശി ഷാലു വര്‍ഗീസിന് വയനാട് ജില്ലയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം ലഭിച്ചത്.മരിച്ച സൈനികന്റെ സഹോദരന് നിയമനം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പലവട്ടം നിരസിച്ചിരുന്നു.  എന്നാല്‍ ഇക്കാര്യം ഒരു പ്രത്യേക കേസായി പരിഗണിച്ച് പരാതിക്കാരനായ ഷാലു വര്‍ഗീസിനെ നേരില്‍ കേള്‍ക്കാന്‍ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിക്കാരന്റെ സഹോദരന്‍  സാബു പി വര്‍ഗ്ഗീസാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചത്.  ആശ്രിത നിയമനത്തിനായി പരാതിക്കാരന്‍ 11 വര്‍ഷമായി ശ്രമിച്ചു വരികയായിരുന്നു.  

എന്നാല്‍ അവഗണനയിലായിരുന്നു ഫലം.  പരാതിക്കാരന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.  പരാതിക്കാരന്റെ സഹോദരന്‍ ലാന്‍സ് നായിക് സാബു പി വര്‍ഗ്ഗീസാണ് 2009 ഓഗസ്റ്റ് 3 ന് ഉത്തര്‍ പ്രദേശിലെ ഡെറാഡൂണില്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ഓഫീസര്‍ പരിശലനത്തിനിടയില്‍ അപകട മരണം സംഭവിച്ചത്.  സൈനിക സേവനത്തിനിടെ മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള തൊഴില്‍ സഹായ പദ്ധതി പ്രകാരമാണ് നിയമനം. സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം കമ്മീഷനെ അറിയിച്ചത്. 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ