പൊതുവാർത്തകൾ

എം.പി ഓഫീസ് അക്രമണം: എഡിജിപി അന്വേഷണം ആരംഭിച്ചു;ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞ 7 പേര്‍ അറസ്റ്റില്‍ 

 എം.പി ഓഫീസ് അക്രമണം: എഡിജിപി അന്വേഷണം ആരംഭിച്ചു;ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞ 7 പേര്‍ അറസ്റ്റില്‍ 

 

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പോലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ എഡിജിപി മനോജ് എബ്രഹാം വയനാട്ടിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത രാഹുലിന്റെ കല്‍പ്പറ്റയിലെ ഓഫീസ് എഡിജിപി സന്ദര്‍ശിച്ചു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ഗാന്ധി ചിത്രം തകര്‍ന്നതുള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് എഡിജിപി പറഞ്ഞു. സര്‍ക്കാരിന് ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനിടെ ദേശാഭിമാനിയുടെ ഓഫീസ്  ആക്രമണത്തില്‍  7 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ