പൊതുവാർത്തകൾ

ജലസേചന പദ്ധതിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു.

 ജലസേചന പദ്ധതിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു.

 

പുല്‍പ്പള്ളി: പുല്‍പ്പള്ളി കൊളവള്ളിയില്‍ കബനി തീരത്തോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജലസേചന പദ്ധതിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് ഈറോഡ്‌സ്വദേശി ഭൂമിനാഥന്‍ ( 25) ആണ് മരിച്ചത് കൂടെയുണ്ടായുണ്ടായിരുന്ന  ഈറോഡ് സ്വദേശി പ്രകാശ് (45)ന് പരിക്കേറ്റു. ഇദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. . ജോലിക്കിടെ 10 അടി മുകളില്‍ നിന്ന് മണ്ണ് ഇടിയുകയായിരുന്നു. ഇരുവരെയും ജെ.സി ബി ഉപയോഗിച്ചാണ് നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് പുറത്തെടുത്തത് . പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഭൂമിനാഥന്‍ മരിച്ചിരുന്നു. കൊളവള്ളിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന ജലസേചന പദ്ധതിയാണിത്.

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ