കല്‍പ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ 'പി ബിജു സ്മാരക യൂത്ത് സെന്റര്‍ ഉദ്ഘാടനം ഏപ്രില്‍ 24 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. പി ബിജുവിന്റെ ഫോട്ടോ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് അനാഛാദനം ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായിരിക്കെ മരണപ്പെട്ട പി ബിജുവിന്റെ സ്മരണാര്‍ത്ഥമുള്ള ആദ്യത്തെ ജില്ലാ കമ്മിറ്റി ഓഫീസാണ് വയനാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എംഎല്‍എ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ , പിഎസ്സി ഹെല്‍പ്പ് ഡെസ്‌ക്, ഫ്രണ്ട് ഓഫീസ്, റഫറന്‍സ് സംവിധാനത്തോടെയുള്ള വിപുലമായ ലൈബ്രറി, നഗരത്തിലെത്തുന്ന ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഡോര്‍മറ്ററി സൗകര്യം എന്നിങ്ങനെ ഏതൊരാള്‍ക്കും ആശ്രയിക്കാവുന്ന തരത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ബിരിയാണി ചാലഞ്ച് , ദോത്തി ചാലഞ്ച്, എന്നിവയെല്ലാം നിര്‍മാണത്തിനായി നടത്തി. കൂടാതെ തൊഴിലെടുക്കുന്ന ഡിവൈഎഫ്ഐ അംഗങ്ങളുടെ ഒരു ദിവസത്തെ വേതനവും നല്‍കി. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയായത്.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ ടൗണില്‍ യുവജന റാലിയും നടത്തും. പകല്‍ 1.30ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും റാലി ആരംഭിക്കും. കല്‍പ്പറ്റ ടൗണില്‍ ഹരിതഗിരി റിസോര്‍ട്ട് പരിസരത്ത് 3800 സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് നിലയായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, സെക്രട്ടറി കെ റഫീഖ്, ട്രഷറര്‍ ലിജോ ജോണി, സംസ്ഥാനകമ്മിറ്റി അംഗം എം വി വിജേഷ് എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)