പൊതുവാർത്തകൾ

മാലിന്യസംസ്‌കരണ ഉപാധികള്‍ വിതരണം ചെയ്തു

മാലിന്യസംസ്‌കരണ ഉപാധികള്‍ വിതരണം ചെയ്തു

പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയിട്ടുള്ള അടുക്കള മാലിന്യം സംസ്‌ക്കരിച്ചു കൊണ്ട് ബയോകമ്പോസ്റ്റ് ഉണ്ടാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഓരോ വീട്ടിലെയും അടുക്കളയില്‍ ഉണ്ടാകുന്ന വേസ്റ്റ് ബക്കറ്റില്‍ സംഭരിച്ച് ബയോ കമ്പോസ്റ്റ് ആക്കി മാറ്റി വീട്ടിലെ പച്ചക്കറി ഉള്‍പ്പെടെയുള്ള അടുക്കള തോട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്താനാണ് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ദു ബാബു, അനില്‍ സി. കുമാര്‍ സോജി സോമന്‍, ഉഷ ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി പി ' ടി തോമസ്, 'വി.ഇ.ഒ.മാരായ ജസ് മല്‍ഖാല്‍, സാജന്‍ പി. എന്നിവര്‍ പ്രസംഗിച്ചു

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ