പൊതുവാർത്തകൾ

യാത്രയയപ്പ് സമ്മേളനം നാളെ

 യാത്രയയപ്പ് സമ്മേളനം നാളെ

 

മുട്ടില്‍: വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം സര്‍വീസില്‍ നിന്നും പിരിയുന്ന വിഎച്ച്എസ്ഇ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ടി.കെ ഫാറൂഖ്, പ്രിന്റിങ് ടെക്‌നോളജി വൊക്കേഷണല്‍ അദ്ധ്യാപിക ഇ.പി ആര്യദേവി, ഹൈസ്‌കൂള്‍ ഹിന്ദി അദ്ധ്യാപകരായ പി.പി മുഹമ്മദ്, പി. മറിയക്കുട്ടി എന്നിവര്‍ക്ക് പിടിഎ കമ്മിറ്റി മാര്‍ച്ച് 22 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് ഡബ്ല്യൂ എം ഒ ഓഡിറ്റോറിയത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കും. കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വക്കേറ്റ് ടി.സിദ്ധീഖ്, എഴുത്തുകാരന്‍ കെ ടി സൂപ്പി മാസ്റ്റര്‍, വിഎച്ച്എസ്ഇ വടകര മേഖല അസി.ഡയറക്ടര്‍ എം.സെല്‍വമണി, സ്‌കൂള്‍ മാനേജര്‍ എം.എ മുഹമ്മദ് ജമാല്‍, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ എന്നിവര്‍ സംബന്ധിക്കും.

 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ