OPEN NEWSER

Friday 04. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്തും; കൊവിഡ് നെഗറ്റീവ്, വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

  • Keralam
13 Apr 2021

 

തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ചടങ്ങുകളില്‍ മാറ്റമില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും. 45 വയസിന് മുകളില്‍ ഉള്ളവര്‍ വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. പൂരപറമ്പില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.10 വയസ്സില്‍ താഴെ ഉള്ള കുട്ടികളെ പൂരപറമ്പില്‍ പ്രവേശിപ്പിക്കില്ല.

ജില്ലാ കളക്ടറും ദേവസ്വം ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ ആളുകളെ നിയന്ത്രിക്കുന്നത് എങ്ങനെ എന്നതായിരുന്നു പ്രാധാന ചര്‍ച്ച. തൃശൂര്‍ പൂരം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്.

ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷം ഉച്ചയ്ക്ക് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഐഎംഎ ഭാരവാഹികള്‍, സ്വകാര്യ ആശുപത്രി അധികൃതര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. പൂരത്തിന് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കുകയാണ് ലക്ഷ്യം. പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും, ദേവസ്വങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി വൈകീട്ട് തൃശൂര്‍ പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപം നല്‍കിയ പ്രത്യേക സമിതിയും യോഗം ചേരും. ഈ മാസം 17നാണ് പൂരം കൊടിയേറുക. 23നാണ് തൃശൂര്‍ പൂരം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
  • തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം: മന്ത്രി കെ.എം ഷാജി ;പടിഞ്ഞാറത്തറയില്‍ എ.ബി.സി. കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
  • ദേശീയ നേത്രദാന പക്ഷാചരണം പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍
  • ശ്രീകൃഷ്ണ ജയന്തി മാനന്തവാടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • വയനാട് ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • പരിസ്ഥിതി ലോല വിജ്ഞാപനം; സെപ്തം.11ന് വില്ലേജുകളിലേക്ക് കര്‍ഷകസംഘം മാര്‍ച്ച് നടത്തും
  • വയനാട് ജില്ലയിലെ രണ്ടാമത് എ.ബി.സി കേന്ദ്രം മന്ത്രി കെ.എം ഷാജി നാളെ ഉദ്ഘാടനം ചെയ്യും
  • കുട്ടികളുടെ ആരോഗ്യ പരിശോധനയ്ക്കായി ബാല്യസ്പന്ദനം പദ്ധതി
  • നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show