OPEN NEWSER

Sunday 26. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

  • Keralam
09 Apr 2021

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,36,41,881 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 691, എറണാകുളം 578, കണ്ണൂര്‍ 372, തിരുവനന്തപുരം 295, കോട്ടയം 376, തൃശൂര്‍ 408, മലപ്പുറം 332, കൊല്ലം 249, പത്തനംതിട്ട 240, പാലക്കാട് 96, കാസര്‍ഗോഡ് 219, ഇടുക്കി 231, ആലപ്പുഴ 232, വയനാട് 144 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 187, കൊല്ലം 308, പത്തനംതിട്ട 74, ആലപ്പുഴ 105, കോട്ടയം 250, ഇടുക്കി 48, എറണാകുളം 126, തൃശൂര്‍ 207, പാലക്കാട് 170, മലപ്പുറം 330, കോഴിക്കോട് 228, വയനാട് 60, കണ്ണൂര്‍ 291, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 36,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,12,758 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,181 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,54,726 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 933 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്കഗാന്ധി സന്ദര്‍ശിച്ചു
  • ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു: എം.പി പ്രിയങ്ക ഗാന്ധി
  • വയനാട് ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍
  • കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദര്‍ശിക്കും
  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show