OPEN NEWSER

Monday 27. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

  • Keralam
06 Mar 2021

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,18,40,927 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4287 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 366, കൊല്ലം 293, മലപ്പുറം 275, എറണാകുളം 229, തൃശൂര്‍ 221, കോട്ടയം 207, പത്തനംതിട്ട 205, കണ്ണൂര്‍ 181, ആലപ്പുഴ 202, തിരുവനന്തപുരം 126, പാലക്കാട് 43, കാസര്‍ഗോഡ് 77, വയനാട് 57, ഇടുക്കി 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 3 വീതം, തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് 2 വീതം, കോട്ടയം, എറണാകുളം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 368, കൊല്ലം 249, പത്തനംതിട്ട 111, ആലപ്പുഴ 283, കോട്ടയം 370, ഇടുക്കി 203, എറണാകുളം 333, തൃശൂര്‍ 232, പാലക്കാട് 150, മലപ്പുറം 342, കോഴിക്കോട് 412, വയനാട് 87, കണ്ണൂര്‍ 282, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 42,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,27,826 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,70,954 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6108 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
  • തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കും: മന്ത്രി ടി.സിദ്ധീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show