OPEN NEWSER

Friday 02. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

  • Keralam
27 Feb 2021

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,14,13,515 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4182 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 236 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 497, തൃശൂര്‍ 404, എറണാകുളം 390, കൊല്ലം 402, മലപ്പുറം 365, ആലപ്പുഴ 304, പത്തനംതിട്ട 240, തിരുവനന്തപുരം 175, കോട്ടയം 223, കണ്ണൂര്‍ 105, കാസര്‍ഗോഡ് 119, പാലക്കാട് 52, വയനാട് 79, ഇടുക്കി 63 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം 2 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 394, കൊല്ലം 279, പത്തനംതിട്ട 468, ആലപ്പുഴ 578, കോട്ടയം 411, ഇടുക്കി 266, എറണാകുളം 516, തൃശൂര്‍ 385, പാലക്കാട് 160, മലപ്പുറം 368, കോഴിക്കോട് 326, വയനാട് 96, കണ്ണൂര്‍ 303, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,01,164 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,13,247 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,05,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 811 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
  • കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
  • സ്‌കൂള്‍ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; 2 കുട്ടികള്‍ക്ക് പരിക്ക്
  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show